കാസര്‍ഗോഡ്. രണ്ടാം വന്ദേഭാരത് റൂട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി റെയിൽവേ ഉന്നതതല സംഘം കേരളത്തിലെത്തി. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച സംഘം കോച്ചുകളുടെ നിലവിലെ പ്രവർത്തനം വിലയിരുത്തി. മംഗളുരുവിൽ വന്ദേഭാരതിനായി ഒരുക്കിയ സജ്ജീകരണങ്ങൾ ഇന്ന് പരിശോധിക്കും
കേരളത്തിനായുള്ള രണ്ടാം വന്ദേഭാരതിന്‍റെ റൂട്ട് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടായില്ലെങ്കിലും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുകയാണ് റെയിൽവേ. ഇതിന്‍റെ ഭാഗമായാണ് ചെന്നൈ ഐ സി എഫ് ജനറൽ മാനേജർ ബി.ജി മല്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദർശനം. കാസർഗോട്ട് എത്തിയ വിദഗ്ധ സംഘം യാത്രക്കാരോടും ആശയവിനിമയം നടത്തി
മംഗളൂരുവിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.വന്ദേഭാരതിന്‍റെ അറ്റകുറ്റപണികൾക്കായി വൈദ്യുതീകരിച്ച പിറ്റ് ലൈൻ ഉൾപ്പടെ മംഗളൂരുവിൽ ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദർ ഇത് പരിശോധിക്കും. റൂട്ട് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന