മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐ

Advertisement

പത്തനംതിട്ട. മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെയും , സഹകരണ വകുപ്പിനുമെതിരിരെ ഗുരുതര ആരോപണവുമായി സിപിഐ.
സിപിഐ മൈലപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമനാഥൻ നായരാണ് ആരോപണവുമായി രംഗത്തെത്തിയത്..
മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിൽ ബാങ്കിനെതിരെ പരാതിയുമായി എത്തിയപ്പോൾ തനിക്കുണ്ടായത് മോശം അനുഭവമായിരുന്നു എന്ന് സോമനാഥൻ പറഞ്ഞു..

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന മൈലപ്ര സഹകരണ ബാങ്കിനെതിരെ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറിയും പ്രസിഡണ്ടും തട്ടിപ്പ് നടത്തുന്നുവെന്ന് തുടക്കത്തിലെ തിരിച്ചറിഞ്ഞിരുന്നു എന്ന് സിപിഐ മൈലപ്ര ലോക്കൽ സെക്രട്ടറി സോമനാഥൻ നായർ ,ഘടകകക്ഷി നേതാവായിട്ട് പോലും
സിപിഎം നേതൃത്വം നൽകുന്ന ബാങ്കിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്..തന്റെ പക്കൽ നിന്ന് ബാങ്ക് ഇടപാടിന് അനധികൃതമായി ഫീസ് ഈടാക്കി എന്ന് സോമനാഥൻ നായർ ആരോപിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് പരാതി നൽകാൻ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിൽ എത്തിയപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും പരാതി കേൾക്കേണ്ടവർ മൈലപ്ര ബാങ്ക് ഭരണസമിതിക്ക് ഒപ്പമാണ് നിന്നെതെന്നുംസിപിഐ ലോക്കൽ സെക്രട്ടറി പറയുന്നു

വിഷയം സിപിഐ ജില്ലാ നേതൃത്വത്തിന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും .
അവർക്കും തട്ടിപ്പ് ബോധ്യമായിട്ടുണ്ടെന്നും സിപിഎ മൈലപ്ര ലോക്കൽ സെക്രട്ടറി വ്യക്തമാക്കി
വിഷയത്തിൽ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

Advertisement