ഭാര്യയെ തീവച്ചുകൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Advertisement

കൊല്ലം. പാരിപ്പള്ളിയില്‍ അക്ഷയസെന്ററില്‍ കയറി യുവതിയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. അക്ഷയ സെന്ററില്‍ കയറി ഭാര്യയെ പെട്രോള്‍ഒഴിച്ച് തീകൊടുത്ത ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി മരിച്ചു. സംശയരോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്ന് സൂചന.

ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. രാവിലെ 9 മണിയോടെ ആണ് സംഭവം നടന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീമെന്നു പറയുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. നാദിറ അക്ഷയകേന്ദ്രത്തില്‍ ജോലിക്കാരിയാണ്. തീവച്ച ശേഷം കത്തിവീശിയാണ് റഹിം പുറത്തിറങ്ങി ഓടിയത്.