മാസപ്പടിക്കേസ് കോടതി വിചാരണയ്ക്ക് വിളിച്ചപ്പോള്‍ പരാതിക്കാരന്‍ മരണത്തിന്‍റെ മരവിച്ച കൈകളില്‍

Advertisement

കൊച്ചി. സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്‍റെ മൃതദേഹം മരവിച്ചു കിടക്കുമ്പോള്‍ അദ്ദേഹം പോരാടാനുറച്ച് മാസപ്പടിക്കേസ് കോടതി വിചാരണയ്ക്ക് എടുത്തു. ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതോടെ രണ്ടാഴ്ചത്തേക്കു മാറ്റി.മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക വിവരം. ആസ്വഭാവിക മരണത്തിന് പോലീസ് കേസ്
എടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ
കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മരണകാരണം ഹൃദയാഘാതം എന്നാണ് സൂചന. എന്നിരുന്നാലും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്ത പല അഴിമതി കേസുകളും പുറത്ത് കൊണ്ടുവന്നത്തിൽ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.
കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, മൂന്നാറിലെ അനധികൃത പാറഖനനം തുടങ്ങിയ കേസുകളിൽ പ്രധാന ഹർജിക്കാരൻ ഗിരീഷ് ബാബുവായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിലും ഹർജിനൽകിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും
ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതോടെ രണ്ടാഴ്ചത്തേക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു.