തിരുവനന്തപുരം. സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ തിയതികളും കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ തിയതികളും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി ഐ ടി മോഡല്‍ പരീക്ഷ ജനുവരി 17 മുതല്‍ 29 വരെ നടക്കും.
ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കും. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും. മാര്‍ച്ച് 4 ന് ആണ് എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാര്‍ച്ച് 25 ന് അവസാനിക്കും. എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെ നടക്കും എന്നും ശിവന്‍കുട്ടി അറിയിച്ചു.
സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 തൃശൂരില്‍ വെച്ച് നടക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളം ജില്ലയില്‍ വെച്ച് നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. ശാസ്ത്രമേള തിരുവനന്തപുരത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ഇത് സംഘടിപ്പിക്കുക. സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകും. 2024 ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം നടക്കുക
എസ് എസ് എല്‍ സി പരീക്ഷ ടൈം ടേബിള്‍
മാര്‍ച്ച് 4- തിങ്കള്‍- 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ്-പാര്‍ട്ട് 1
മാര്‍ച്ച് 6- ബുധന്‍- 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ് , മാര്ച്ച് 11- തിങ്കള്‍-9.30 മുതല്‍ 12.15 വരെ ഗണിതം, മാര്‍ച്ച് 13-ബുധന്‍-9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ്-പാര്‍ട്ട് 2, മാര്‍ച്ച് 15-വെള്ളി-9.30 മുതല്‍ 11.15 വരെ ഫിസിക്സ്, മാര്‍ച്ച് 18- തിങ്കള്‍-9.30 മുതല്‍ 11.15 വരെ ഹിന്ദി, മാര്‍ച്ച് 20-ബുധന്‍-9.30 മുതല്‍ 11.15 വരെ കെമിസ്ട്രി, മാര്‍ച്ച് 22-വെള്ളി-9.30 മുതല്‍ 11.15 വരെ ബയോളജി, മാര്‍ച്ച് 25-തിങ്കള്‍-9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്,
പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും എന്നും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. പരീക്ഷാ ഫലങ്ങള്‍ വേഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നും ശിവന്‍കുട്ടി മന്ത്രി വിശദീകരിച്ചു.