കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്,തൃശൂരിലും എറണാകുളത്തും നിരവധി സ്ഥാപനങ്ങളില്‍ ഒരേ സമയം ഇഡി റെയിഡ്

Advertisement

തൃശൂര്‍. തൃശ്ശൂരിലെ എസ് ടി ജ്വല്ലറിയിലും ഇ ഡി റെയ്ഡ്.

ഇ ഡി ചോദ്യം ചെയ്ത അനൂപ് ഡേവിസും എസ് ടി ജ്വല്ലറിയും തമ്മിലുള്ള ബന്ധം അടുത്തിടെയാണ് പുറത്തായത്. എസ് ടി ജ്വല്ലറിക്ക് വേണ്ടി വടക്കാഞ്ചേരി തങ്കം ജുവലറി ഉടമയെ അനൂപ് ഡേവിസ് ഭീഷണിപ്പെടുത്തിയിരുന്നു.സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലെത്തിച്ച് ഭീഷണിപ്പെടുത്തിയ സംഭവം പുറത്തുവന്നതാണ്. കരുവന്നൂരിലെ കള്ളപ്പണം സ്വർണ്ണ വ്യാപാര മേഖലയിലും നിക്ഷേപിച്ചെന്ന നിഗമനത്തിലാണ് ഇ ഡി.
ഇ ഡി റെയിഡ് നടക്കുന്ന ആറിടങ്ങൾ ഇവയാണ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്,തൃശ്ശൂർ സർവീസ് സഹകരണ ബാങ്ക്

എസ് ടി ജ്വല്ലറി,ജ്വല്ലറി ഉടമയുടെ വീട്,വിയ്യൂർ ആധാരം എഴുത്ത് ഓഫീസ്,കുട്ടനല്ലൂർ ആധാരം എഴുത്ത് ഓഫീസ്.

നേരത്തെ കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറിന്റെ ഇടപാടുകള്‍ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. നാളെ എസി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു.

എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും ഇ ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

Advertisement