ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍

Advertisement

അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കും. കേരളത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Advertisement