മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫീസില്‍ ഫയല്‍ നോക്കുന്ന ചിത്രം വൈറല്‍… എന്നാല്‍ ഇപ്പോള്‍ 2018-ലെ സര്‍ക്കാര്‍ ഉത്തരവും വൈറലാകുന്നു

Advertisement

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫീസില്‍ ഫയല്‍ നോക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഏറെ വൈറലായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടില്ലായെന്ന 2018-ലെ സര്‍ക്കാര്‍ ഉത്തരവും ശ്രദ്ധ നേടുകയാണ്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018-ല്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.
ഇക്കാരണത്താല്‍ ഓഫീസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Advertisement