യുവാവ് ഷോക്കേറ്റ് മരിച്ചു

Advertisement

തിരുവനന്തപുരം: നബിദിനാഘോഷത്തിന് സീര്യയൽലൈറ്റ് കെട്ടുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു.

വിതുര തൊളിക്കോട് തുരുത്തി പോങ്ങുംമൂട് വയലരികത്ത് വീട്ടിൽ മുഹമ്മദ് റാഫിയുടെയും, ഉമൈബാബീവിയുടേയും മകൻ സനോഫർ (24) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് അപകടം. തേവൻപാറ എസ്.എച്ച് എൽ.പി.എസിന് സമീപത്തെ മാവിൽ കയറി സീര്യൽ സെറ്റ് കെട്ടി എറിഞ്ഞപ്പോൾ വൈദ്യുതിലൈനിൽ കുരുങ്ങിയാണ് അപകടം.ഷോക്കേറ്റ സനോഫർ മരത്തിന് മുകളിൽതന്നെ ഇരിക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലമ്പിങ് ജോലിക്കാരനാണ് സനോഫർ.
ഭാര്യ:നിയ.
രണ്ട് വയസുള്ള മിസ്രിയയാണ് മകൾ.