കോഴിക്കോട്. ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. ഇന്ന് 136 പേരുടെ പരിശോധനാഫലം പുറത്ത് വരും.
ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
നിപ്പ മാനദണ്ഡങ്ങൾ പാലിച്ച് ഈ മേഖലകളിലെ കടകമ്പോളങ്ങൾക്ക് രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാം.ബാങ്കുകൾക്ക് 2 മണി വരെ തുറക്കാം.മറ്റ് നിയന്ത്രണങ്ങൾ തുടരും.വനംവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സഹായത്തോടെ നിപ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽ നിന്നും വിദഗ്ദ്ധ സംഘം സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. 218 പേരുടെ പരിശോധന ഫലമാണ് ഇതുവരെ പുറത്തുവന്നത്. 1270 പേരുടെ സമ്പർക്ക പട്ടികയാണ് നിലവിൽ തയ്യാറാക്കിയത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.