മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം , ഐജി ജി ലക്ഷ്മണിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി . മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണമടങ്ങിയ ഐ.ജി ജി. ലക്ഷ്മണിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഉള്ളടക്കം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കാൻ ലക്ഷ്മൺ വെള്ളിയാഴ്ച്ച അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരും.
മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചനക്കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹർജി.
ഹൈക്കോടതി മദ്ധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും സി.എം. ഓഫിസിലെ ഗൂഢ സംഘം പ്രശ്ന പരിഹാരം നടത്തി
സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായിട്ടായിരുന്നു ഐ .ജി ജി ലക്ഷ്മൺ ആരോപണമുന്നയിച്ചത്.

Advertisement