ഏനാത്ത് ഏഴുവയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

Advertisement


അടൂര്‍. ഏനാത്ത് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച നിലയില്‍. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി. അലക്‌സ് (ലിറ്റിന്‍ 45), മൂത്തമകന്‍ മെല്‍വിന്‍ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്തോ കഴുത്തില്‍ കയര്‍ മുറുക്കിയോ ആകാം കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യൂവും മാത്രമാണ് വീട്ടില്‍ താമസം.

മെല്‍വിന്‍ സുഖമില്ലാത്ത കുട്ടിയാണെന്ന് പറയുന്നു. ഇളയ മകന്‍ ആല്‍വിന്‍ (5) ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേല്‍നടപടി സ്വീകരിച്ചു. മാത്യു അമിതമദ്യപാനിയാണ്. വിദേശത്തുള്ള ഭാര്യയുമായി ഇയാള്‍ സ്വരച്ചേര്‍ച്ചയിലല്ല. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.