ഭാര്യയുമായി അടുപ്പത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

Advertisement

പത്തനംതിട്ട . ഭാര്യയുമായി അടുപ്പത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. നെടുമ്പ്രം സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത് , സംഭവത്തിൽ ഇയാളുടെ സുഹൃത്ത് മോൻസി പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് സൂചന. ഭാര്യയുമായി പ്രദീപിനുണ്ടായ അടുപ്പം ആണ് കൊലയിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് പ്രദീപിനെ കാണാൻ എത്തിയ മോൻസി വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം മോന്‍സിയാണ് മകളോട് കൊലപാതക വിവരം തുറന്നു പറയുന്നത്. പ്രദീപിന്റെ സുഹൃത്തുക്കൾ ഇന്നലെ രാത്രി പ്രദേശത്തെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പാടത്ത് ചതുപ്പില്‍ മുങ്ങിയ നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടത്. പ്രദീപും അമ്മയും മാത്രമാണ് വീട്ടിൽ താമസം. അമ്മ സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിൽ നിന്ന് എത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. നെഞ്ചിലും ശരീരത്തിലും പ്രദീപിന് മുറിവുകൾ ഏറ്റിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Advertisement