‘മകളെ വില്‍ക്കാനുണ്ട്’; അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേസെടുത്ത് പോലീസ്….

Advertisement

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്ക്കെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വിവരത്തെ തുടര്‍ന്ന് പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി ഇടവെട്ടി സ്വദേശിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്‍പ്പനയ്ക്കെന്ന് പറഞ്ഞാണ് ഇയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പോലീസില്‍ അറിയിച്ചത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി കേസ് എടുക്കുകയായിരുന്നു. പിന്നാലെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ലഹരി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിന് പിന്നാലെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

Advertisement