സോളാറിലെ തുടർ ചർച്ചകള്‍ മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് ബാധിക്കുക, മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. ഏഴുമാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം വാർത്താ സമ്മേളനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ സ്വീകരിച്ച നിലപാട് തന്നെ മുഖ്യമന്ത്രി ആവർത്തിച്ചു. മാസപ്പടി ആരോപണം തളളിയ അദ്ദേഹം, കുടുംബാംഗങ്ങള്‍ക്കെതിരായ നീക്കത്തില്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സോളാർ വിവാദം വീണ്ടും ഉയർത്തുന്നത് പിണറായി വിജയനെയല്ല ഉമ്മന്‍ചാണ്ടിയെ ആണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

മാസപ്പടി വിവാദത്തില്‍ മകള്‍ക്കെതിരായ ആരോപണം അദ്ദേഹം തളളി. തന്‍റെ ചുരുക്കപ്പേര് പട്ടികയിലുണ്ടാകാന്‍ ഇടയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ രൂക്ഷമായും വൈകാരികമായുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സോളാറിലെ തുടർ ചർച്ചകള്‍ മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി. പ്രതിപക്ഷം ആവശ്യം ഉന്നയിച്ചാല്‍ സോളാർ ഗൂഡാലോചനയില്‍ അന്വേഷണാവശ്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയില്‍ ചർച്ചാ വിഷയമല്ലെന്നും മാധ്യമ അജണ്ട മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കരുവന്നൂരിന്‍റെ മറപിടിച്ച് കേരളത്തിന്‍റെ സഹകരണ മേഖലയെ ഒന്നാകെ ഉന്നമിടുകയാണ്. ഏജന്‍സികളുടെ നീക്കം സി പി എമ്മിനെ മാത്രം ലക്ഷ്യമിട്ടുളളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement