തിരുവനന്തപുരം.ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിടുന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. 553 യൂണിറ്റിന് ശരാശരി 7 രൂപയ്ക്ക മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാർ പുനരുജ്ജീവിപ്പിച്ചാൽ യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കും. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കൈമാറിയിരുന്നു. റദ്ദാക്കിയ കരാർ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള കരാർ അംഗീകരിക്കേണ്ടി വരും
Home News Breaking News ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിടുമോ, ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും