തിരുവനന്തപുരം .വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരിടൽ ചടങ്ങും ലോഗോ പ്രകാശനവും
ഇന്ന് നടക്കും. രാവിലെ 11.30 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പേരിന്റെയും ലോഗോയുടെയും പ്രകാശനം നിർവഹിക്കുക. തുറമുഖ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.
വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്നാണ് ഇപ്പോഴത്തെ പേര്. ഇതിനൊപ്പം തിരുവനന്തപുരത്തിന്റെ പേരു കൂടി ഉൾപ്പെടുത്തണമെന്ന് വിവിധ സംഘടനകൾ മുഖ്യമന്ത്രിയോടും തുറമുഖ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, തുറമുഖത്തിനു ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവുമായി സ്ഥലം എം എൽ എ എം വിൻസെന്റ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പേരിടൽ ചടങ്ങിലേക്ക് എം എൽ എയെയും സ്ഥലം എം പിയെയും ക്ഷണിച്ചിട്ടില്ലെന്നും വിൻസന്റ് ആരോപിച്ചിരുന്നു.