2023 സെപ്തംബർ 20 ബുധൻ
🌴 കേരളീയം 🌴
🙏മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നു നേരത്തേ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്‌കുമാറും മന്ത്രിമാരാകും.
🙏രണ്ടാം വന്ദേഭാരത് ഞായാറാഴ്ച തുടങ്ങും. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവവന്തപുരത്തേക്കാണു സര്‍വീസ്. രാവിലെ ഏഴിന് കാസര്‍കോടുനിന്ന് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 4.05 ന് പുറപ്പെട്ട് ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയില്‍ ആറു ദിവസം സര്‍വീസുണ്ടാകും.
🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ 25 ബിനാമി രേഖകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെടുത്തു. മൂന്ന് ആധാരമെഴുത്തുകാരുടെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍നിന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 19 രേഖകള്‍ പിടികൂടി. എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 800 ഗ്രാം സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍നിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകളും കണ്ടെത്തി.
🙏തന്നെ ഇടിച്ചു താഴ്ത്താന്‍ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി ഉദ്യോഗസ്ഥന്റെ ഡയറിയിലെ പി വി എന്ന പേരുകാരന്‍ താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🙏ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അയിത്തം നേരിടേണ്ടിവന്ന സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രി രാധാകൃഷ്ണനുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നു പിണറായി വിജയന്‍ വ്യക്തമാക്കി.
🙏ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നതു കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ജാഗ്രത വേണമെന്നും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
🙏മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി നടപടികളെ പ്രഹസനമാക്കുന്നതു ശരിയല്ല. ആരോപണം പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ച കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
🙏മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ക്കു കേരളത്തില്‍ പഠനസൗകര്യം നല്‍കും. മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം കണ്ണൂരില്‍ എത്തി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂര്‍ വിദ്യാര്‍ഥി സംഘം സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
🙏നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പ്രതിരോധത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനം ഇല്ലാത്തത് ആശ്വാസമാണ്. 1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളില്‍ 256 പേരുടെ ഫലം വന്നു. ആറു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പതു പേര്‍ ഐസൊലേഷനിലുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
🙏കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ തുടരും. കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്.
🙏ഏഴു മാസമായി മാധ്യമങ്ങളെ കാണാത്തതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളപ്പോഴെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.
🙏കേരള സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കേരളീയം എന്ന പേരില്‍ ഒരാഴ്ച നീളുന്ന ആഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികള്‍ ഒരുക്കും.
🙏മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് തട്ടിപ്പു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരേ പോലീസ് എടുത്ത കള്ളക്കേസ് അവസാനിപ്പിച്ചു. തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
🙏മാധ്യമപ്രവര്‍ത്തക
യോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
🙏എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സിഐയെ സസ്പെന്‍ഡു ചെയ്തു. നെടുപുഴ സിഐ ജി. ദിലീപ്കുമാറിനെയാണ് സസ്പെന്‍ഡു ചെയ്തത്. അവധിയിലായിരുന്ന എസ്ഐ ടി.ആര്‍. ആമോദിനെ പൊതുസ്ഥലത്തു മദ്യപിച്ചെന്ന കള്ളക്കേസിലാണു കുടുക്കാന്‍ ശ്രമിച്ചത്. മദ്യപിച്ചിട്ടില്ലെന്നു പരിശോധനാഫലം പുറത്തുവന്നതോടെയാണ് നടപടി.
🙏ഏറ്റുമാനൂരില്‍ ലോക്കല്‍ പൊലീസ് കളളക്കേസില്‍ കുടുക്കിയെന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. നടുറോഡില്‍ അക്രമി സംഘത്തില്‍നിന്ന് മര്‍ദനമേറ്റ തനിക്കെതിരേ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ലോക്കല്‍ പൊലീസ് കളളക്കേസെടുത്തെന്നാണ് പരാതി.
🙏തമിഴ്നാട്ടിലെ മാഞ്ചോലയില്‍ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പന്‍ വീടു തകര്‍ത്തു. ആനയെ മടക്കി അയക്കാന്‍ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ നശിപ്പിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചു.
🙏കരുവന്നൂര്‍ ബാങ്ക് വഴി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സഹകരണ ബാങ്കുകളിലൂടെ 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. സുരേന്ദ്രന്‍ പറഞ്ഞു.
🙏എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരു തൊഴിലാളികളി മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) ആണ് മരിച്ചത്.
🙏പത്തനംതിട്ട ഏനാത്ത് തട്ടാരുപടിയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. കടികയില്‍ വാടകയ്ക്ക് താമസിക്കുന്ന മാത്യു പി അലക്സാണ് മൂത്തമകന്‍ മെല്‍വിനെ കൊന്നശേഷം തൂങ്ങിമരിച്ചത്.
🙏പത്തനംതിട്ട പുല്ലാട് അയിരക്കാവില്‍ യുവാവിനെ കൊന്ന് പുഞ്ചയില്‍ ചവിട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂര്‍ സ്വദേശി ‘കാലന്‍ മോന്‍സി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പിടിയിലായത്. മോന്‍സിയുടെ ഭാര്യയുമായി പ്രദീപ് കുമാറിന് അടുപ്പമുണ്ടെന്നു സംശയിച്ചാണ് കൊലപ്പെടുത്തിയത്.
🇳🇪 ദേശീയം 🇳🇪
🙏ലോക്സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ കോപ്പി എംപിമാര്‍ക്കു നല്‍കാത്തതിനെതിരേ പ്രതിപക്ഷ ബഹളം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും.
🙏വനിതാ സംവരണ ബില്ലിന്റെ പിതൃത്വത്തെച്ചൊല്ലി ലോക്ഭയില്‍ തര്‍ക്കം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ 2014ല്‍ ബില്‍ അസാധുവായെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു. ലോക്സഭയില്‍ ഇതിന്റെ പേരിലും പ്രതിപക്ഷബഹളമുണ്ടായി
🙏വനിത സംവരണ ബില്‍ സെന്‍സസ് നടപ്പാക്കിയാല്‍ മാത്രമേ നടപ്പാക്കാനാകുവെന്ന് കോണ്‍ഗ്രസ്. ഇപ്പോഴത്തെ ബില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കമാണെന്നും മോദി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
🙏ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നു തവണ പണം മുന്‍കൂറായി നല്‍കി. ഒരു സംസ്ഥാനത്തിനും പണം നല്‍കാനില്ല. മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.
🙏ചത്തീസ്ഗഡില്‍ ബാങ്ക് കൊള്ള. ആക്സിസ് ബാങ്കിന്റെ ജഗദ്പൂര്‍ ബ്രാഞ്ചില്‍ എട്ടര കോടി രൂപയും സ്വര്‍ണവുമാണ് കൊള്ളയടിച്ചത്. ഏഴു പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.
🇦🇴 അന്തർദേശീയം 🇦🇽
🙏ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, കൊലപാതകത്തെ ഇന്ത്യ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു.
🙏കാണാതായ ചൈനീസ് പ്രതിരോധ മന്ത്രിക്ക് അമേരിക്കന്‍ കാമുകിയില്‍ കുഞ്ഞുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുമാസമായി ചിന്‍ ഗാങ്ങിനെ കാണാനില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിന്‍ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. അമേരിക്കയില്‍ അംബാസഡറായിരുന്നപ്പോള്‍ അമേരിക്കക്കാരിയുമായി ചിന്‍ ഗാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നെന്നും കുഞ്ഞുണ്ടെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
🏏🥍 കായികം 🏑🏸
🙏ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ചൈനക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയത്.