വയനാട്. ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്തി. വെണ്ണിയോട് താമസിക്കുന്ന പനമരം സ്വദേശി അനീഷയാണ് മരിച്ചത്. പ്രതി മുകേഷ് പൊലീസിൽ കീഴടങ്ങി. മുകേഷിന് ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപിച്ച് എത്തിയ മുകേഷ് അനീഷയുമായി വഴക്കിട്ടു. തർക്കത്തിനിടെ മുകേഷ് അനീഷയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്പോൾ മുകേഷിന്റെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൊലപാതകം മുകേഷ് തന്നെയാണ് പൊലീസിനെയും സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. 9 മാസം മുമ്പാണ് മുകേഷും അനീഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽവാസി.
പ്രതി മുകേഷ് കമ്പളക്കാട് പൊലീസിന്റ കസ്റ്റഡിയിലാണ്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഭാര്യയെക്കുറിച്ച് മുകേഷിനുണ്ടായിരുന്ന സംശയങ്ങളാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.