വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് തിരുവനന്തപുരം; പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ മുഴുവൻ പേര്.

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഈ ലോഗോ വിഴിഞ്ഞത്തിന്റെ കീർത്തിമുദ്രയായി എന്നും തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ നാലിന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.