അധ്യാപികമാരുടെ ഫോട്ടോ കൈക്കലാക്കി അശ്ലീല ചിത്രങ്ങളായി മോർഫ് ചെയ്തു; യുവാവ് അറസ്റ്റിൽ

Advertisement

മലപ്പുറം:
മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയിൽ ബിനോയി(26) ആണ് അറസ്റ്റിലായത്. പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കൈക്കലാക്കിയ പ്രതി അശ്ലീല ഫോട്ടോകളായി രൂപഭേദം ചെയ്ത് പ്രധാനാധ്യാപികയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു

പ്രതിയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പോലീസ് കണ്ടെടുത്തു. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ പ്രതിക്ക് കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.