ഓണം ബംബർ ലോട്ടറി ഫലത്തെപ്പറ്റി തർക്കം: തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു

Advertisement

കൊല്ലം: ശാസ്താംകോട്ട തേവലക്കരയിൽ ഓണം ബംബർ ലോട്ടറിയുടെ ഫലത്തെ സംബന്ധിച്ച തർക്കത്തിൽ ഒരാളെ വെട്ടി കൊലപ്പെടുത്തി.

മരംവെട്ട് തൊഴിലാളിയായ ദാസപ്പൻ (42 )ആണ് മരിച്ചത്.
ദാസപ്പൻ എടുത്ത ലോട്ടറി സുഹൃത്തായ അജിത്തിനെ ഏല്പിച്ചിരുന്നു. എന്നാൽ നറുക്കെടുപ്പിനു മുമ്പ് ലോട്ടറി തിരിച്ച് ചോദിച്ചപ്പോഴുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മഴു കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ദേവദാസ് കടത്തിണ്ണയിൽ കിടന്നാണ് മരിച്ചത്. ഇരുവരും മദ്യലഹരിയായിരുന്നു. അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement