പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ച്‌ രണ്ടാനമ്മ; പോക്സോ ചുമത്തി പോലീസ് കേസെടുത്തു

Advertisement

ഇടുക്കി:
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ചത് കുട്ടിയുടെ രണ്ടാനമ്മയാണെന്ന് പോലീസ്.

സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയുടെ പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചാണ് പോസ്റ്റിട്ടത്. ഭര്‍ത്താവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള വില്‍പന പോസ്റ്റ് ആയിരുന്നു സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയതിന് ശേഷമായിരിക്കും അറസ്റ്റ് ചെയ്യുക. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്.

Advertisement