തിരുവനന്തപുരം: വർക്കലയിൽ മാതാവിനൊപ്പം സ്കൂട്ടിയിൽ പോകവേ 10 വയസുകാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മർഹാനാണ് (10) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.15ന് വർക്കല ഗവ.ജില്ലാആയുർവേദ ആശുപത്രിക്കു സമീപം അണ്ടർപാസേജ് തുടങ്ങുന്ന സ്ഥലത്തായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ആറ്റിങ്ങൽ – വർക്കല – പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ്, ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയെ ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ബസ് സ്കൂട്ടിയിൽ ഇടിക്കുകയും മാതാവും സ്കൂട്ടിയും റോഡിന്റെ ഇടതു ഭാഗത്തേക്ക് വീഴുകയും പിൻസീറ്റിലിരുന്ന മർഹാൻ ബസിനടിയിലാവുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മർഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ് താഹിറയ്ക്ക് സാരമായ പരിക്കുകളില്ല.
കല്ലമ്പലം തലവിള പേരൂർ എം.എം.യു.പി.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഹാദിയാമറിയം, മുഹമ്മദ്ഹനാൻ എന്നിവർ സഹോദരങ്ങളാണ്