തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച യു വിക്രമൻ കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ മുൻ വൈസ് പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ നേതാവ് ആയിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ് യു വിക്രമൻ. സീതാ വിക്രമൻ ആണ് ഭാര്യ. സന്ദീപ് വിക്രമൻ മകൻ.ഭൗതികദേഹം വലിയവിള മൈത്രി നഗറിലെ വീട്ടില്‍ നിന്നും 2 മണിക്ക് പട്ടത്തെ സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും 3.30 ക്ക് പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.