പഴയ പെൻഷൻ പദ്ധതിയിലെയ്ക്ക് മടങ്ങാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് റിസരവ്വ് ബാങ്ക്

Advertisement

ന്യൂഡെല്‍ഹി . പഴയ പെൻഷൻ പദ്ധതിയിലെയ്ക്ക് മടങ്ങാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് റിസരവ്വ് ബാങ്ക്.ഒ.പി.എസിലേക്ക് മടങ്ങിയാൽ സംസ്ഥാനത്തിന് അത് കടുത്ത ബാധ്യത ഉണ്ടാക്കുമെന്ന് റിസരവ്വ് ബാങ്ക്.

കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്‍.ബി.ഐ. ഒ പി എസ് തിരുമാനം ഉണ്ടായാൽ അത് സംസ്ഥാനം പിന്നോട്ട് നടക്കുന്നതിന് തുല്യമാണെന്നും ആർ.ബി.ഐ വ്യക്തമാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ ഇടതുപക്ഷം പ്രയോഗിക്കുന്ന പ്രധാന ആരോപണമാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കല്‍.

ഇതിനായ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് രണ്ടു വര്‍ഷങ്ങൾക്ക് മുൻപ് സര്‍ക്കാരിന് സമർപ്പിച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ് പ്രഖ്യാപനത്തിന് സംസ്ഥാനം തയ്യാറാകുകയാണെന്ന സൂചനകൾക്കിടെ ആണ് റിസരവ്വ് ബാങ്കിന്‍റെ നിലപാട്.

Advertisement