തദ്ദേശീയമായ രണ്ടാംവിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിനൊരുങ്ങി ഇന്ത്യൻ നാവിക സേന

Advertisement

ന്യൂ ഡെല്‍ഹി.രണ്ടാംവിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിനൊരുങ്ങി ഇന്ത്യൻ നാവിക സേന.ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലിനായുള്ള ശുപാർശ നാവികസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറി.അനുമതി ലഭിച്ചാൽ കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ചേക്കും.ശുപാർശയിൽ പ്രതിരോധമന്ത്രാലയം കൂടുതൽ വിലയിരുത്തൽ നടത്തി ഉടൻ തീരുമാനമെടുക്കും.

ഇൻഡിജെനസ് എയര്‍ക്രാഫ്റ്റ് ക്യാരിയര്‍–2 എന്നാകും അറിയപ്പെടുക.തദ്ദേശീയമായ ആദ്യവിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ ശാലയിലാണ് നിര്‍മിച്ചത്.കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് സമർപ്പിച്ചത്

Advertisement