ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലികളിൽ ഒന്ന് കൂട്ടിലായി

Advertisement

പത്തനംതിട്ട. കലഞ്ഞൂർ ഇഞ്ചപ്പാറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലികളിൽ ഒന്ന് കൂട്ടിലായി.
ഇഞ്ചിപ്പാറ പാകണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്.
കോന്നി ആനകൊട്ടിലിലേക്ക് മാറ്റിയ പുലിയെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം വനത്തിലേക്ക് തുറന്ന് വിടും ..

ബുധനാഴ്ച രാത്രി 10 മണിയോട് അടുത്താണ് പുലി കൂട്ടിലകപ്പെട്ടത്.. കലഞ്ഞൂർ ഇഞ്ചപ്പാറയിലും ,
പാകണ്ടത്തും ഭീതി പടർത്തിയ പുലികളിൽ ഒന്നാണ് പിടിയിലായത് ..
ഒരു പുലി പിടിയിലായതിൽ ചെറിയ ആശ്വാസം ഉണ്ടെന്നും മൂന്നു പുലികൾ കൂടി പിടിയിലായാലെ ഭയപ്പെടാതെ ജീവിക്കാനാവും എന്നും നാട്ടുകാർ -ഒരു പുലി പിടിയിലായതോടെ പ്രദേശത്ത് മറ്റു പുലികൾക്കായി കൂടുതൽ കൂടുതൽ സ്ഥാപിക്കണമെന്നാണ് ആവശ്യം

നിലവിൽ കോന്നി ആനകൊട്ടിലിലേക്ക്മാറ്റിയ പുലിയെ ആരോഗ്യനില പരിശോധിച്ച ശേഷം വനമേഖലയിൽ തുറന്നു വിടും..

Advertisement