ജി20 ഉച്ചകോടിക്കിടെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ ജസ്റ്റിൻ ട്രൂഡോ വിസമ്മതിച്ചെന്ന് റിപ്പോർട്ട്

Advertisement

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ ഡൽഹിയിലെ ലളിത് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയിരുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു.

ലളിത് ഹോട്ടലിൽ ജസ്റ്റിൻ ട്രൂഡോയ്‌ക്കായി പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട് ബുക്ക് ചെയ്‌തിരുന്നുവെങ്കിലും, അദ്ദേഹം ഒരു ദിവസം പോലും പ്രസിഡൻഷ്യൽ സ്യൂട്ട് ഉപയോഗിച്ചില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പകരം ഹോട്ടലിലെ ഒരു സാധാരണ മുറിയിലാണ് താമസിച്ചത്.

ഡൽഹിയിലെത്തിയ എല്ലാ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കുമായി കേന്ദ്ര സർക്കാർ വിവിഐപി ഹോട്ടലുകൾ ബുക്ക് ചെയ്തിരുന്നു. ഡൽഹി പൊലീസിനും എല്ലാ സുരക്ഷാ ഏജൻസികൾക്കുമായിരുന്നു എല്ലാ പ്രസിഡൻഷ്യൽ സ്യൂട്ടുകളുടെയും സുരക്ഷാ ചുമതല.