തിരുവനന്തപുരം .തിരുവോണം ബംപർ ഒന്നാം സമ്മാനത്തിന്ന്അർഹനായയാളെ ഇനിയും കണ്ടെത്താനായില്ല.
വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് സബ് ഏജന്റ് എന്ന നിലയിലാണ് കോയമ്പത്തൂർ അന്നൂർ സ്വദേശി ഗോകുൽ നടരാജ് ടിക്കറ്റുകൾ വാങ്ങിയത്.അന്നൂരിലേത്തിയ മാധ്യമ സംഘം നടരാജന്റെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
മലയാളിയെ മൊത്തം വട്ടം കറക്കി ഓണം ബംമ്പർ അതിർത്തി കടത്തിയ ഗോകുലം നടരാജിനെ അന്വേഷിച്ചാണ് ഞങ്ങൾ അന്നൂരിലേത്തിയത്..മൂന്ന് നടരാജന്മാരെ കവലയിൽ തന്നെ കണ്ടെത്തി..ഇവർക്കാർക്കും പക്ഷേ ഇന്നലത്തെ ഓണം ബംമ്പറുമായി ഒരു ബന്ധവുമില്ലത്രേ..
ദ്ദേ ഇപ്പൊ കടന്നുപോയെന്ന് ചിലരുടെ കമന്റ്..പേടിച്ച് പോലീസ് സ്റ്റേഷനിൽ ഇരിക്കുകയാണെന്ന് മറ്റ് ചിലർ…അന്നൂരിലേ ബാങ്കുകളും ഇപ്പോൾ നടരാജനെ അന്വേഷിക്കുകയാണ്..ഇതിനിടെ ലോട്ടറി അടിച്ചായാളെന്ന് ചിത്രം സഹിതം വ്യാപക പ്രചരണം നടന്ന യുവാവ് സത്യാവസ്ഥയുമായി രംഗത്തെത്തി.തമിഴ് മാധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ടയാൾക്ക് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ല