കടം വാങ്ങി കേരളം വികസിക്കും, ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കും: ഇ പി ജയരാജൻ

Advertisement

തിരുവനന്തപുരം:

കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ രാജ്ഭവന് മുന്നിൽ ഇടതുമുന്നണി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി.

കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ്. ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫ് കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുകയാണ്. ഏഴര വർഷമായി കേരളത്തിൽ യുഡിഎഫ് ഒരു വികസന പ്രവർത്തനത്തിനും സഹകരിക്കുന്നില്ല. കേരളത്തിന്റെ വികസനം തടയാൻ സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൽ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എ ജി രാഷ്ട്രീയം കളിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കേണ്ട ആളാണ് എ ജി. പത്ര സമ്മേളനം നടത്താൻ എന്ത് അവകാശമുണ്ടെന്നും ഇ പി ചോദിച്ചു.

Advertisement