നിപ പരിശോധനക്ക് അയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവ്; ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടു

Advertisement

തിരുവനന്തപുരം:
നിപ പരിശോധനക്ക് അയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവായി. മൂന്ന് സാമ്പിളുകളുടെ കൂടി ഫലം ഇന്ന് വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 352 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 341 എണ്ണം നെഗറ്റീവാണ്. സമ്പർക്ക പട്ടികയിലുള്ള 980 പേരാണ് ഐസോലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റി യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ

Advertisement