ഓണം ബംബർ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് എടുത്തത് തമിഴ് നാട്ടുകാരായ നാല് പേർ ചേർന്ന്

Advertisement

പാലക്കാട്: തമിഴ് നാട്ടുകാരായ നാല് പേർ ചേർന്നുത്ത ടിക്കറ്റിനാണ് ഈ വർഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് . തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവരാണ് സമ്മാനാർഹമായ റ്റി ഇ 230 662 എന്ന ടിക്കറ്റെടുത്തത്. വാളയാറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയ നടരാജൻ പറഞ്ഞു. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

Advertisement