തൃശൂർ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ ജോൺസനും(68) മരിച്ചു. വിഷംകഴിച്ചതിനെ തുടർന്നു ജോൺസൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാൾ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. മകന്‍ ജോജി (39) പേരക്കുട്ടി തെൻഡുൽക്കർ (12) പൊളളലേറ്റ് മരിച്ചിരുന്നു. ജോജിയുടെ ഭാര്യയ്ക്കും ഗുരുതരമായി പൊളളലേറ്റിരുന്നു.
Home News Breaking News മകനെയും പേരക്കുട്ടിയെയും തീകൊളുത്തി, പിന്നാലെ വിഷംകഴിച്ചു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു