ആലപ്പുഴ. സിപിഐക്കെതിരെ കുട്ടനാട്ടിൽ സിപിഎം നേതാക്കൾ നടത്തുന്നത് അതിരൂക്ഷ വിമർശനത്തിനും ആക്ഷേപവും. മറുപടിയുമായി സിപിഐ.
കുട്ടനാട്ടിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച
ജാഥകളെ സിപിഐ വിരുദ്ധ ജാഥകളാക്കി മാറ്റിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. ഇക്കാര്യത്തിൽ ചില സിപിഎം നേതാക്കളുടെ ലക്ഷ്യം ദുരൂഹം. സിപിഎം തീരുമാനിച്ചാൽ സിപിഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണെന്നുമായിരുന്നു ആഞ്ചലോസിന്റെ പരിഹാസം.
കുട്ടനാട്ടിൽ സിപിഎം വിട്ട് 222 പേർ സിപിഐ യിൽ ചേർന്നത്തോടെയാണ് ജില്ലയിൽ സിപിഐ സിപിഎം പോര് കനത്തത്. സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസർ ആണ് ആദ്യം വിമതർക്കും അവരെ സ്വീകരിച്ച സിപിഐ യ്ക്കുമെതിരെ ആഞ്ഞടിച്ചത്. പാർട്ടി വിട്ടവർ അവസരവാദികളുടെ പാർട്ടിയിലെത്തി എന്നായിരുന്നു വിമർശനം.
ഇന്നലെ സിപിഎം ഏഴു പഞ്ചായത്തുകളിലായി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ഉടനീളം സിപിഎം നേതാക്കൾ സിപിഐ യ്ക്കെതിരെ പരിഹാസവും രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് രംഗത്ത് എത്തിയത്.
സിപിഎം ന്റെ കേന്ദ്ര സംസ്ഥാന നയങ്ങൾക്കെതിരാണ് ആലപ്പുഴയിലെ ചില നേതാക്കളുടെ പ്രസംഗങ്ങൾ. സിപിഐ വലതു പക്ഷത്തോടൊപ്പം ചേർന്നവരാണ് എന്ന് പറയുന്നവർ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ത്രിപുരയിലും ബംഗാളിലും
സിപിഎം കോൺഗ്രസിനൊപ്പമായിരുന്നു എന്ന് ഓർക്കണം.
കേരളത്തിൽ സിപിഐയ്ക്കൊപ്പം നിന്നപ്പോൾ മാത്രമാണ് സിപിഎം ന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുള്ളത്.
കുട്ടനാട്ടിലെ തർക്കത്തിന്റെ പേരിൽ ജില്ലയിൽ സിപിഎം- സിപിഐ ഭിന്നത രൂക്ഷമായിരിക്കുകയാണ്.