താമിർ ജിഫ്രി കസ്റ്റഡികൊലപാതകത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കി

Advertisement

മലപ്പുറം. താമിർ ജിഫ്രി കസ്റ്റഡികൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ഊർജിതമാക്കി.മരിച്ച താമിർ ജിഫ്രിക്ക് മർദനമേറ്റ താനൂർ പൊലീസ് ക്വട്ടേഴ്സിൽ ഉൾപെടെ അന്വേഷണ സംഘം പരിശോധന നടത്തി

താമിർ ജിഫ്രിയെയും , കൂടെ ഉള്ളവരെയും ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത ചേളാരിയിലെ ക്വട്ടേഴ്സിലാണ് CBI സംഘം ആദ്യം പരിശോധന നടത്തിയത് . ഉച്ചയോടെ ഡാൻസാഫ് ടീം താമസിച്ചിരുന്ന താനൂരിലെ പൊലീസ് ക്വട്ടേഴ്സിലുമെത്തി. സി.ബി.ഐ ഡി.വൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘവും , നേരത്തെ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റജീ .എം ഉം പൊലീസ് ക്വട്ടേഴ്സിൽ എത്തിയിരുന്നു. പൊലീസ് ക്വട്ടേഴ്സിൽ വെച്ചാണ് താമിർ ജിഫ്രിയെ ഡാൻസാഫ് ടീം ക്രൂരമായി മർദിച്ചത്.പരിശോധനക്ക് ശേഷം ഈ മുറി സി.ബി. ഐ സീൽ ചെയ്തു

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ പിടികൂടാനായിട്ടില്ല.
താമിർജിഫ്രിക്കെപ്പം ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത 11 പേരുടെയും മൊഴി അടുത്ത ദിവസങ്ങളിലായി രേഖപ്പെടുത്തും

Advertisement