ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡിൽ ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാത്ത 46850 രൂപ പിടിച്ചെടുത്തു,ജീവനക്കാരന്‍ ഓടിരക്ഷപ്പെട്ടു

Advertisement

ഇടുക്കി. തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡിൽ ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാത്ത 46850 രൂപ പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻറെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. ബീവറേജസ് ഔട്ട്ലെറ്റിൽ ഉള്ളത് 2 വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ടുപേരാണ്. വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.

അനധികൃത മദ്യക്കച്ചവടക്കാരിൽ നിന്ന് 3 ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ വിജിലൻസിന് ലഭിച്ചു. ചില ജീവനക്കാർ മദ്യക്കച്ചവടക്കാർക്ക് അളവിൽ കൂടുതൽ മദ്യം സ്വന്തം വാഹനങ്ങളിൽ എത്തിച്ചു നൽകിയിരുന്നതായും കണ്ടെത്തി. രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധനകൾ അവസാനിച്ചത് പുലർച്ചെ രണ്ടു മണിയോടെയാണ്.