വാർത്താ നോട്ടം

Advertisement

2023 സെപ്തംബർ 22 വെള്ളി

👉 സുരേഷ് ഗോപി സത്യജിത്ത്റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന

👉കനേഡിയൻ പൗരൻമാർക്കുള്ള വിസ നിർത്തിയതിൽ കനത്ത ആശങ്കയുമായി പഞ്ചാബ് കോൺഗ്രസ്

👉 കനത്ത സുക്ഷയിൽ മണിപ്പൂർ; ഇംഫാലിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു.

👉 ഹരിയാനയിലെ പാനിപ്പത്തിൽ നാല് പേർ ചേർന്ന് മൂന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി

👉 രണ്ടാം വന്ദേ ഭാരതിൻ്റെ രണ്ടാം ട്രയൽ റൺ ഇന്ന് രാവിലെ കാസർകോട് നിന്ന് ആരംഭിച്ചു.

👉ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

🌴 കേരളീയം 🌴

🙏അട്ടപ്പാടി മധു കൊലക്കേസില്‍ അഡ്വ. കെ.പി സതീശനെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കും. തങ്ങള്‍ നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഇല്ലാത്തയാളെ നിയമിച്ചതു ദുരൂഹമാണെന്നു മല്ലിയമ്മ
പറഞ്ഞു.

🙏കനത്ത മഴ തുടരും. തോരാമഴയില്‍ മണ്ണിടിഞ്ഞതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നു കോട്ടയം ജില്ലാ കളക്ടര്‍. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യത. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും മൂലമാണ് മഴ സാധ്യത ശക്തമാകുന്നത്.

🙏നിയോജക മണ്ഡലം തലത്തിലുള്ള ജനസദസും കേരളീയം’ പരിപാടിയും ബഹിഷ്‌ക്കരിക്കുമെന്നു യുഡിഎഫ്. എല്‍ഡിഎഫ് പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

🙏പുതിയ നിപ കേസുകള്‍ ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും നില തൃപ്തികരമാണ്.

🙏മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ കമ്പനി ഭിക്ഷയായി നല്‍കിയതാണോ മാസപ്പടി പണമെന്ന് മാത്യു കുഴല്‍നാടന്‍. മാസപ്പടി ഡയറിയിലെ പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

🙏വയനാട് കമ്പളക്കാടുനിന്ന് കാണാതായ അമ്മയെയും അഞ്ചു മക്കളെയും ഗുരുവായൂരില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കണ്ടെത്തി. ഭര്‍തൃസഹോദരി അടക്കം വീട്ടിലുള്ളവരുടെ ദ്രോഹം സഹിക്കാനാകാതെ വീടുവിട്ടതാണെന്നാണു യുവതി പറയുന്നത്.

🙏പൊതുമേഖലാ ബാങ്കുകളില്‍ കേരളത്തിലെ സഹകരണ ബാങ്കുകളിലേതിനേക്കാള്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു മന്ത്രി എംബി രാജേഷ്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നോട്ട് നിരോധനത്തിനു പിറകേ തുടങ്ങിയ ശ്രമമാണിത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

🙏താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.കെ.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ പ്രവീണ്‍കുമാര്‍, വി.പി സുരേന്ദ്രന്‍, എം. സുബ്രഹ്‌മണ്യന്‍ എന്നിവരാണു കൂറുമാറിയത്.

🙏ഇന്നു ശ്രീനാരായണ ഗുരു സമാധിദിനം. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ അനുസ്മരണ പരിപാടികള്‍.

🙏ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ‘അയിത്തം’ അനുഭവിക്കേണ്ടിവന്നെന്ന് രാജ്യസഭയില്‍ അവതരിപ്പിച്ച് മുസ്ലിം ലീഗ് എം പി അബ്ദുള്‍ വഹാബ്. ജാതി വ്യവസ്ഥ ഇക്കാലത്തും ശക്തമാണെന്നതു സങ്കടകരമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

🇳🇪 ദേശീയം 🇳🇪

🙏വനിതാ സംവരണ ബില്‍ രാജ്യസഭയിലും പാസായി. രാജ്യസഭയില്‍ 215 പേര്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

🙏കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കില്ലെന്ന് ഇന്ത്യ. ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ്സിംഗ് നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുമാരാണു കൊലപ്പെടുത്തിയതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചു.

🙏ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി പാര്‍ലമെന്റ് പാസാക്കിയ നിയമം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. നിയമം നടപ്പാക്കുന്നത് 2029 വരെ നീട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

🙏റെയില്‍വെ സ്റ്റേഷനില്‍ പോര്‍ട്ടറുടെ വേഷം ധരിച്ച് തലയില്‍ പെട്ടി ചുമന്നു നടക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചുവന്ന ഷര്‍ട്ട് ധരിച്ച് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലാണ് രാഹുല്‍ പെട്ടി ചുമന്നത്.

🙏കാനഡയില്‍ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവു നല്‍കാന്‍ ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടം തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്നു മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്.

🏑🏏 കായികം ⚽ 🏸

⚽ ഐ.എസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരെ പകരം വീട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ തിമിര്‍ത്തുപെയ്ത മഴയിലും തിങ്ങി നിറഞ്ഞ മഞ്ഞക്കടലിനു നടുവില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

⚽ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ബംഗ്ലദേശിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.

⚽ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം 99-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 102-ാം സ്ഥാനത്തേക്ക് വീണു.

Advertisement