ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ഹരിവരാസന രചനാ ശതാബ്ദി ആഘോഷം നടത്തി

Advertisement

ബംഗളുരു . ഹരിവരാസനം കീർത്തനം 1923ൽ എഴുതിയ കോന്നകത്ത് ജാനകിഅമ്മയുടെ ലക്ഷ്യസാക്ഷാൽ കാരത്തിനായി സ്ത്രീശാക്തീകരണം മുൻ നിർത്തി രൂപം കൊണ്ട ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ആഘോഷ പരിപാടിയായ ഗുരുകൃപാകരം ചടങ്ങ് ബാഗ്ലൂർ ജയാ നഗർ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നടന്നു.

ദേശീയതലത്തിൽ രൂപം കൊണ്ട പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൾ കുമ്മനം രാജശേഖരനും (മുൻ മിസ്സോറാം ഗവർണർ), പത്മവിഭൂഷൺ ജി.മാധവൻ നായർ (ISRO), എന്നിരും രക്ഷാധികാരികൾ ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, കെ ജി .ജയൻ (ജയ വിജയ) പന്തളം കൊട്ടാരം ശശികുമാര വർമ്മ , അബ്ദുൾ റഷീദ് മുസലിയാർ (വാവര്നട) തുടങ്ങിയ മഹത് വ്യക്തിത്ത്വങ്ങളുമാണ് ഹരിവരാസനത്തിന്റെ ഓരോ പ്രധാന പദങ്ങൾ ക്കും സാക്ഷാൽക്കാരം നൽകി -ജാതി, മത, രാഷ്ട്രീയങ്ങൾ ഒന്നുമില്ലാതെ ചിന്മുദ്രലോഗോ യാക്കി – പ്രകൃതിക്ക് , സഹജീവികൾക്ക് , മനുഷ്യർക്ക് എന്നീ മൂന്നു തത്ത്വങ്ങളിലൂടെ വിശ്വം മോഹനമാക്കുക എന്നതാണ് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ ലക്ഷ്യങ്ങൾ കോന്നകത്ത്
ജാനകി അമ്മയുടെ ചെറുമകനും മാധ്യമപ്രവർത്തകനുമായ പി.മോഹൻ കുമാറാണ് ട്രസ്റ്റ് ചെയർമാൻ.
ഇന്ത്യയുടെ പല സ്റ്റേറ്റിലും ഇന്ത്യക്ക് പുറത്തും പ്രവർത്തനങ്ങൾക്ക് ഇതോടെ
ബാഗ്ലൂർ ജയാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ ട്രസ്റ്റ് ആദ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗുരുസ്വാമിമാരെ ആദരിക്കുന്ന ഗുരുകൃപാകരം എന്ന ചടങ്ങിൽ ഈശ്വരാനന്ദപുരി മഹാ സ്വാമികൾ (കാഗിനേലേ മഹാ സംസ്ഥാന കനക ഗുരുപീഠം.)
സ്വാമി സുരേഷ്വരാനന്ദ പാർവ്വ മഹാമണ്ഡലേശ്വർ, (നെല്ലൂർ ശ്രീയോഗപീഠം, )
ഡോ.എൻ.വിഷ്ണുനമ്പൂതിരി ( ആറ്റുകാൽ , ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര മുൻ മേൽശാന്തി ), പത്മവിഭൂഷൺ എം എൻ . വെങ്കടാചലയ് ( റിട്ടേർഡ് : ചീഫ് ജസ്റ്റിസ്സ് – സുപ്രീം കോർട്ട് ), റ്റി.എ ശരവണ (എം.എൽ സി ) ജെ.ഡി.എസ്സ്. കർണ്ണാടക., ശ്രീനിവാസ് ബി വി (ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്), സി.കെ രാമമൂർത്തി (എം. എൽ എ. (ബി.ജെ.പി. ജയ നഗർ ) ടി. ബി ശേഖർ (നാഷണൽ ചെയർമാൻ, ശബരിമല അയ്യപ്പ സേവാ സമാജം) എന്നിവർ പങ്കെടുത്തു. ശേഷം പ്രശസ്ത കന്നട സിനിമാ പിന്നണിഗായകൻ രമേശ് ചന്ദ്രയുടെ ഹരിവരാസന കീർത്തനത്തോടെ നടയടച്ച് പരിപാടികൾ സമാപിച്ചു .

Advertisement