ന്യൂഡെല്‍ഹി.ജെ ഡി എസ് ഔദ്യോഗികമായി എൻ ഡി എ യുടെ ഭാഗമായി.ജെ ഡി എസ് അധ്യക്ഷൻ എച് ഡി കുമാര സ്വാമി,ആഭ്യന്തര മന്ത്രി അമിത് ഷായുമായും, ബിജെപി അധ്യക്ഷൻ ജെപി നദ്ധ യ്യുമായും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രഖ്യാപനം. ജെ.പി നദ്ദയാണ് എക്‌സിലൂടെ ജെ.ഡി.എസിന്റെ മുന്നണി പ്രവേശനം അറിയിച്ചത്. സീറ്റ് വിഭജനത്തിൽ ധാരണ ആയെന്ന് എച് ഡി കുമാരസ്വാമി പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെ ഡി എസ് ന്റെ എൻ ഡി എ പ്രവേശം.
ജെഡിഎസ് നേതാവും, കർണടക മുൻ മുഖ്യമന്ത്രി മായ എച്ച്ഡി കുമാര സ്വാമി, ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ യുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സി ലൂടെ പങ്ക് വച്ച ജെ പി നദ്ധ, പ്രധാന മന്ത്രിയുടെ ദർശന ങ്ങൾക്ക് കരുത്ത് പകരുന്നതാണ്, ജെ ഡി എസ് ന്റെ മുന്നണി പ്രവേശനം എന്ന് പ്രതികരിച്ചു.സീറ്റ് വിഭജനത്തിൽ ധാരണ ആയെന്ന് പറഞ്ഞ കുമാര സ്വാമി, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറായില്ല.
ബൈറ്റ്
28സീറ്റുകളിൽ 4 സീറ്റുകൾ ജെ ഡി എസ് ന് നൽകാൻ ധാരണ ആയെന്നാണ് സൂചന.അതേസമയം കേരളത്തിൽ ജെഡിഎസ് എൻഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന ഘടകം അറിയിച്ചു. ഭാവി തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസ് വ്യക്തമാക്കി.
ദേശീയതലത്തിലെ സോഷ്യലിസ്റ്റ്പാർട്ടികളിൽ ഒന്നിൽ ലയിക്കാനാണ് ആലോചന.