അനധികൃതമായി സൂക്ഷിച്ച 196 ചാക്ക് മണൽ പൊലീസ് പിടികൂടി

Advertisement

തൃശൂർ ചെറുതുരുത്തിയിൽ അനധികൃതമായി സൂക്ഷിച്ച 196 ചാക്ക് മണൽ പൊലീസ് പിടികൂടി. ചെറുതുരുത്തി ദേശമംഗലത്തെ സ്വകാര്യ വീട്ടിൽ സൂക്ഷിച്ചിരുന്ന 196 ചാക്ക് മണലാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മണൽ ശേഖരം കണ്ടെത്തിയത്. 
ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ കടത്തു നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശത്തു നിന്ന് നിരവധി തവണ മണൽ കടത്തുന്ന വാഹനങ്ങളും നേരത്തെ പിടികൂടിയിട്ടുണ്ട്. മണൽ കടത്തു മാഫിയകൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്.

Advertisement