2023 സെപ്തംബർ 23 ശനി
BREAKING NEWS
👉 സി പി എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് ഇന്ന്. സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദൻ പങ്കെടുക്കും.
👉 ജാതി വിവേചനത്തെപ്പറ്റി മുമ്പും പല വേദികളിലും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.
🌴 കേരളീയം 🌴
🙏പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുക
യാണ്.
🙏ഇടതുപക്ഷത്തിന്റെ ജനസമ്പര്‍ക്ക പരിപാടി തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
🙏രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരില്‍ സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യ വന്ദേ ഭാരതിനും തിരൂരില്‍ സ്റ്റോപിനായുള്ള ശ്രമം തുടരുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
🙏മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നല്‍കിയത്.
🇳🇪 ദേശീയം 🇳🇪
🙏കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി ഇന്ന് മണ്ഡ്യയില്‍ ബന്ദിന്
ആഹ്വാനം ചെയ്തു.
🙏ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും രണ്ടാഴ്ച മുമ്പാണ് സ്ലീപിങ് മോഡിലേക്ക് മാറ്റിയത്.
🙏ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പാര്‍ട്ടിയെ മുന്നണിയിലേക്ക് പൂര്‍ണ മനസോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.
🙏തമിഴ്നാട്ടിലെ എഐഎഡിഎംകെ – ബിജെപി തര്‍ക്കത്തില്‍ പ്രശ്നപരിഹാരത്തിനായി ദില്ലിയിലെത്തിയ മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം അമിത് ഷായെയും ജെ പി നദ്ദയെയും കണ്ടേക്കും. അണ്ണാദുരൈയെ അധിക്ഷേപിച്ചത് അംഗീകരിക്കില്ലെന്നും അഞ്ച് സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് നല്‍കില്ലെന്നുമാണ് എഐഎഡിഎംകെ നിലപാട്.
🙏ബിജെപി എംപി രമേഷ് ബിധുരി ലോക്സഭയില്‍ തനിക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം തന്നെ അസ്വസ്ഥനാക്കിയെന്ന് ബിഎസ്പി എംപി കുന്‍വാര്‍ ഡാനിഷ് അലി. തല പൊട്ടിച്ചിതറുന്നതു പോലെ തോന്നിയെന്നും കഴിഞ്ഞ രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഡാനിഷ് അലി പറഞ്ഞു.
🙏ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി എം.പി രമേഷ് ബിദുരിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി. ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നുമാണ് എംപി വിളിച്ചത്.
🙏വര്‍ഗീയ അധിക്ഷേപം നേരിട്ട ബി.എസ്.പി എംപി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് മനോവീര്യം നല്‍കാനും പിന്തുണ നല്‍കാനുമാണ് രാഹുല്‍ ഇവിടെ വന്നതെന്നും നിങ്ങള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടെന്നും രാഹുല്‍ പറഞ്ഞതായി ഡാനിഷ് അലി വ്യക്തമാക്കി.
🙏അംബേദ്കര്‍ പട്ടിക ജാതിക്കാരനാണെന്നും അദ്ദേഹത്തെ ഭരണഘടനശില്പി എന്ന് വിഷേപ്പിക്കുന്നവര്‍ക്ക് വട്ടാണെന്നും വിഎച്ച്പി നേതാവ് ആര്‍ബിവിഎസ് മണിയന്‍. വിഎച്ച്പി മുന്‍ തമിഴ്നാട് വൈസ് പ്രസിഡന്റായ ആര്‍ബിവിഎസ് മണിയന്റെ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശനത്തിന് ഇടയാക്കി.
🙏അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈന സന്ദര്‍ശനം റദ്ദാക്കി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
🏑🥍 കായികം 🏸🏏
🙏ഓസ്‌ട്രേലിയയ്‌ക്കെ
തിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 71 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദും ചേര്‍ന്നെടുത്ത 142 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയേകിയത്.
🙏2023 ക്രിക്കറ്റ് ലോകകപ്പ് വിജയിക്ക് 33 കോടി രൂപ ലഭിക്കും. സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് ഏകദേശം 16 കോടി രൂപ ലഭിക്കും. ആകെ 84 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്.