തിരുവനന്തപുരം . പി.എസ് സി നിയമനം: കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മടി.ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നതിനെക്കുറിച്ച് പരാതി പ്രവാഹം
സര്‍ക്കാര്‍ നിര്‍ദ്ദേശം വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും അനുസരിക്കുന്നില്ലെന്നാണ് പരാതി. പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്നതും ലംഘിച്ചു. പി.എസ്.സിയുടെ ഇ-വേക്കന്‍സി സോഫ്റ്റ്‌വെയറില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കര്‍ശന നിര്‍ദ്ദേശമാണെന്നും പാലിക്കാത്തവര്‍ക്കെതിരെ നടപടിയെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.