മലപ്പുറം: പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. ചെമ്ബങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തില്‍ ജോസ്(63) ആണ് മരിച്ചത്.
മേയാന്‍ വിട്ട പശുവിനെ തിരിച്ചുകൊണ്ടുവരാന്‍ വനത്തിന് സമീപത്തേക്ക് പോയപ്പോഴായിരുന്നു ആക്രമണം.
ജനവാസ പ്രദേശത്തോട് ചേര്‍ന്നുനില്‍ക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണപ്പെട്ടു. മൃതേദഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.