വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 24 ഞായർ

BREAKING NEWS

👉 ഏഷ്യൻ ഗയിംസ്: 10 മീറ്റർ എയർ റൈഫിളിൽ രണ്ട് ഇന്ത്യൻ വനിതകൾ ഫൈനലിൽ

👉 ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യയ്ക്ക് വെള്ളി

👉 കേരളത്തിനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രയിനിൻ്റെ ഉദ്ഘാടനം ഇന്ന്.

👉 രാജ്യത്ത് ഇന്ന് 9 വന്ദേ ഭാരത് ട്രയിൻ സർവ്വീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

🌴 കേരളീയം 🌴

🙏കേരളീയം 2023 പരിപാടി ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രതിപക്ഷം എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്നുവെന്നും നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെ ധൂര്‍ത്താകുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

🙏മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം 26ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗം 28ന് തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസിലും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും.

🙏സര്‍ക്കാര്‍ ചിലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

🙏കരുവന്നൂര്‍ വിഷയത്തില്‍ വിമര്‍ശനങ്ങളും ഉപദേശങ്ങളും വെല്ലുവിളിയുമായി മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ട്ടി സെക്രട്ടറിയും. കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകന്‍ കണ്ണെന്നും ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആര്‍ത്തിയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏ഇഡിക്ക് ബലപ്രയോഗം നടത്താന്‍ അധികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ വച്ച പാത്രം മാറ്റിക്കോളാനും അതിനു വഴങ്ങാന്‍ മനസ്സില്ലെന്നും ജനങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

🙏നിപ ഭീഷണി മാറിയതോടെ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. അതേസമയം കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണമെന്നും സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

🙏10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

🙏കേന്ദ്ര മന്ത്രിമാരെ കണ്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

🙏മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യവും മതേതരത്വവും അപ്രസക്തമാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ബിജെപി ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ ഭയപ്പെടുന്നുവെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

🙏ഞാനും ഒരു ഹിന്ദുവാണ് പക്ഷേ ഞാന്‍ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

🙏മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

🇳🇪 ദേശീയം 🇳🇪

🙏ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗത്തില്‍ തീരുമാനം. മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടെ ഇന്നലത്തെ യോഗത്തിലാണീ തീരുമാനം.

🙏ഇന്ത്യാ – കാനഡാ പ്രശ്നങ്ങള്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കാനഡ പ്രധാനമന്ത്രി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് അതിശയകരമായ കാര്യമാണെന്നും നയതന്ത്രകാര്യങ്ങളില്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുത്താല്‍ മാത്രമേ രാജ്യാന്തര ബന്ധങ്ങള്‍ നിലനില്‍ക്കൂവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

🙏വര്‍ഗ്ഗീയത, ചങ്ങാത്ത മുതലാളിത്തം, വ്യക്തിഹത്യ, അഴിമതി, വഞ്ചന എന്നിവയാണ് മോദി സര്‍ക്കാരിന്റെ സവിശേഷതകളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

🙏മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട മറാത്തി ചാനലായ ലോക് സാഹി ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് വിലക്കി.

🙏പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

🇦🇺 അന്തർദേശീയം 🇦🇽

🙏കാനഡയില്‍ വെടിവെപ്പില്‍ ജൂണ്‍ 19 ന് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജര്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏ഇന്ത്യന്‍ വാഹന ഭീമനായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സണ്‍ എയ്‌റോസ്‌പേസ് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹീന്ദ്ര ഈ തീരുമാനമെടുത്തത്.

🏏🏸 കായികം 🥍🏑

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബ് എഫ്‌സിയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍. മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി.

🙏 2023 ഏഷ്യന്‍ ഗെയിംസിന് ചൈനയുടെ ഡിജിറ്റല്‍ നഗരമായ ഹാങ്ചോയില്‍ വര്‍ണാഭമായ തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.

🙏450 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30,000 കാണികള്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുള്ള സ്റ്റേഡിയം 30 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്.