ചലച്ചിത്ര സംവിധായകന്‍ കെജി ജോര്‍ജ് അന്തരിച്ചു

Advertisement

കൊച്ചി.ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

വ്യത്യസ്തപ്രമേയങ്ങളുമായി എണ്‍പതുകളെ ഇളക്കിമറിച്ച സംവിധായകനാണ് കെജി ജോര്‍ജ്ജ്.

മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.ഇരകള്‍, മണ്ണ്,കോലങ്ങള്‍ എന്നിവ പ്രത്യേക മായി ശ്രദ്ധിക്കപ്പെട്ടു. ഇലവങ്കോട് ദേശം ആണ് ഒടുവില്‍ ചെയ്ത സിനിമ. 40 വര്‍ഷത്തിനിടെ 19 സിനിമകള്‍ മാത്രമാണ് ചെയ്തത്. 1946ല്‍ തിരുവല്ലയിലാണ് ജനനം. സല്‍മജോര്‍ജ്ജ് ആണ് ഭാര്യ. മക്കള്‍ .താര,അരുണ്‍.