ധാരണ ഇല്ലെന്ന് പറയാൻ എ കെ ശശീന്ദ്രന് അധികാരമില്ല, ‘തീരുമാനമെടുക്കുമ്പോൾ പിസി ചാക്കോ പാർട്ടിയിൽ ഇല്ല, തോമസ് കെ തോമസ്

Advertisement

ആലപ്പുഴ. മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി എന്‍സിപി യിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു.
രണ്ടര വർഷത്തെ ധാരണ ഉണ്ടെന്നുള്ളത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്ന് ആവർത്തിച്ചു കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ധാരണ ഇല്ലെന്ന് പറയാൻ എ കെ ശശീന്ദ്രന് അധികാരമില്ല. ‘തീരുമാനമെടുക്കുമ്പോൾ പിസി ചാക്കോ പാർട്ടിയിൽ ഇല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു

മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയോ ധാരണയോ തീരുമാനമൊ ഇല്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും വ്യക്തമാക്കുന്നത്. ഇതോടെ തോമസ് കെ തോമസ് എംഎൽഎയും എ കെ ശശീന്ദ്രൻ -പിസി ചാക്കോ നേതൃത്വം മായുള്ള തർക്കം മുറുകുകയാണ്. മന്ത്രിസ്ഥാനത്തിൽ ഉറച്ച് തന്നെയാണ് തോമസ് കെ തോമസ്

പിസി ചാക്കോയ്ക്ക് എതിരായ നിലപാടും തോമസ് കെ തോമസ് ആവർത്തിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റി പീസി ചാക്കോ അട്ടിമറിച്ച് കയ്യിലെടുത്തു. പിസി ചാക്കോക്ക് ഉള്ളതിനേക്കാൾ 100 മടങ്ങ് ആളുകൾ തന്റെ ഒപ്പം ഉണ്ട്. ചാക്കോയെ എതിർക്കുന്നവർ പാർട്ടിയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണുള്ളത് എന്നും തോമസ് കെ തോമസ്

ബൈറ്റ്( പിസി ചാക്കോയ്ക്ക് എതിരായ ബൈറ്റ്)

തന്നെ മന്ത്രി ആകാതിരിക്കാൻ എ കെ ശശീന്ദ്രനും പിസി ചാക്കോയ്ക്കും പ്രതേക അജണ്ട ഉണ്ടെന്നും തോമസ് കെ തോമസ് പറയുന്നു. നവംബർ മാസത്തോടെ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാട് എടുക്കാനാണ് തോമസ് കെ തോമസിനെ തീരുമാനം

Advertisement