ഓച്ചിറ 28-ാം ഓണം മഹോത്സവത്തോട് അനുബന്ധിച്ച് ഗതാഗതക്രമീകരണം

Advertisement

ഓച്ചിറ. 28-ാം ഓണം മഹോത്സവത്തോട് അനുബന്ധിച്ച് 2023 സെപ്റ്റംബർ 26 ( പകൽ 11 മണി മുതൽ ഗതാഗത തടസ്സം നേരിടാൻ ഇടയുള്ളതിനാൽ കൊല്ലം സിറ്റി പോലീസ് പരിധിയിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.

ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല. തട്ടാരമ്പലം – മാവേലിക്കര – രണ്ടാം കുറ്റി – കറ്റാനം വഴി ചാരും മൂട് ചക്കുവളളി – കരുനാഗപ്പള്ളി

KSRTC ബസുകൾ കായംകുളത്തു നിന്നും കിഴക്കോട്ട് പോയി പോലീസ് സ്റ്റേഷന് കിഴക്ക് വശം വെച്ച് വടക്കോട്ട് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാം കുറ്റി – ചാരുംമൂട് – ചക്കുവള്ളി – കരുനാഗപ്പള്ളി

ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്നും കിഴക്കോട്ട് KP റോഡ് വഴി കായംകുളം റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ – റെയിൽവേ അണ്ടർ പാസേജ് – ഒന്നാം കുറി ചാരുംമൂട് ചക്കുവള്ളി – കരുനാഗപ്പള്ളി

കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷൻ – പണിക്കർ കടവ് പാലം വഴി അഴീക്കൽ – അഴീക്കൽ പാലം വഴി കായംകുളം തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ് ചെയ്സ് കണ്ടെയ്നർ വാഹനങ്ങൾ

കൊട്ടിയം – കണ്ണനല്ലൂർ – കുണ്ടറ – കൊട്ടാരക്കര വഴി – എറണാകുളം അല്ലെങ്കിൽ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരുകയോ ചെയ്യാവുന്നതാണ്.

Advertisement