കൊച്ചി മറൈന്‍ഡ്രൈവ് അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍

Advertisement

സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി മറൈന്‍ഡ്രൈവ് വോക്വേ രാത്രിയില്‍ അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍. കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, വ്യാപാരികള്‍, പൊലീസ് എന്നിവരുടെ സംയുക്തയോഗമാണ് രാത്രികളില്‍ കൊച്ചി മറൈന്‍ഡ്രൈവ് അടച്ചിടാന്‍ തീരുമാനിച്ചത്.
പോലീസ് നിരീക്ഷണം ശക്തമാക്കി പ്രശ്‌നം പരിഹിക്കുന്നതിനുപകരം രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വോക്വേ അടച്ചിടാനുള്ള നീക്കത്തിനെതിരെ ടി.ജെ.വിനോദ് എം.എല്‍.എയും രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്നും, പൊതു അഭിപ്രായമില്ലെങ്കില്‍ തീരുമാനം നടപ്പാക്കില്ലെന്നും മേയര്‍ എം.അനില്‍കുമാറും അറിയിച്ചു.

Advertisement