മലപ്പുറം.കിണറിൽ വീണ തന്റെ ഉമ്മയെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയ പത്ത് വയസ്സുകാരൻ സ്റ്റാറായി.
മലപ്പുറം പള്ളിക്കൽ നല്ലേങ്ങര സൈദലവിയുടെ ഭാര്യ ജംഷീനക്കാണ് മകൻ മുഹമ്മദ് സ്വബീഹിന്റെ ഇടപെടലിലൂടെ ജീവൻ തിരിച്ചു കിട്ടിയത്.
കിണറിന് അരികെ നിന്ന് വൃത്തിയാക്കുന്നതിനിടെയാണ് ജംഷീന കിണറ്റിൽ വീണത്.കൺ മുന്നിൽ വെച്ചാണ് ഉമ്മ വീഴുന്നത്.. ഒന്നും മുഹമ്മദ് സ്വബീഹിന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.. സ്വബീഹ് കിണറ്റിലേക്ക് എടുത്തു ചാടി
ഉമ്മാക്ക് നീന്താൻ അറിയില്ല ,പക്ഷെ സ്വബീഹിന് അറിയാം.ഉമ്മ മുങ്ങി പോവാതെ പിടിച്ചിരിക്കാൻ മോട്ടോർ കെട്ടിയിട്ട കയർ ഉമ്മയ്ക്ക് നല്കി.
നിലവിളി കേട്ടെത്തിയ ജംഷീനയുടെ മകളാണ് നാട്ടുകാരെ വിവരമറിയിച്ചത്.നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ചു.